ഗുട്ടൻബർഗ്

Description

അച്ചടിവിദ്യയിലൂടെ ജൊഹാനസ് ഗുട്ടൻബർഗ് വരുത്തിയതുപോലുള്ള വിപ്ലവം പ്രസിദ്ധീകരണ രംഗത്ത് കൊണ്ടുവരാൻ ലക്ഷ്യമിടുന്ന, വേഡ്പ്രസ്സിൽ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു പുതിയ ആശയത്തിന്റെ രഹസ്യനാമമാണ് “ഗുട്ടൻബർഗ്”. വേഡ്പ്രസ്സിന്റെ പ്രധാന ഭാഗങ്ങളെ ഉൾക്കൊള്ളുന്ന — എഡിറ്റിംഗ്, കസ്റ്റമൈസേഷൻ, സഹകരണം, ബഹുഭാഷാ പിന്തുണ — നാല് ഘട്ടങ്ങളുള്ള ഒരു പ്രക്രിയയാണ് ഈ പ്രോജക്റ്റ് പിന്തുടരുന്നത്.

2018 ഡിസംബറിലെ പോസ്റ്റ് ബ്ലോക്ക് എഡിറ്റിംഗ് അവതരണത്തിന് ശേഷം, ഗുട്ടൻബർഗ് പിന്നീട് 2021-ൽ ഫുൾ സൈറ്റ് എഡിറ്റിംഗ് (FSE) അവതരിപ്പിച്ചു, ഇത് 2022-ന്റെ തുടക്കത്തിൽ വേഡ്പ്രസ്സ് 5.9-നൊപ്പം പുറത്തിറങ്ങി.

ഗുട്ടൻബർഗ് എന്താണ് ചെയ്യുന്നത്?

ഗുട്ടൻബർഗ് എന്നത് വേഡ്പ്രസ്സിന്റെ “ബ്ലോക്ക് എഡിറ്റർ” ആണ്, ഇത് താങ്കളുടെ സൈറ്റ് പൂർണ്ണമായി ക്രമീകരിക്കുന്നതിന് ഒരു മോഡുലാർ സമീപനം അവതരിപ്പിക്കുന്നു. പോസ്റ്റുകളിലോ പേജുകളിലോ ഉള്ള ഉള്ളടക്ക ബ്ലോക്കുകൾ വ്യക്തിഗതമായി തിരുത്തുക. വിഡ്ജറ്റുകൾ ചേർക്കുകയും ക്രമീകരിക്കുകയും ചെയ്യുക. ഫുൾ സൈറ്റ് എഡിറ്റിംഗ് പിന്തുണയോടെ താങ്കളുടെ സൈറ്റ് ഹെഡറുകൾ, ഫൂട്ടറുകൾ, നാവിഗേഷൻ എന്നിവ പോലും രൂപകൽപ്പന ചെയ്യുക.

എഡിറ്ററിലെ ഓരോ ഉള്ളടക്കവും, ഖണ്ഡിക മുതൽ ഇമേജ് ഗാലറി അല്ലെങ്കിൽ തലക്കെട്ട് വരെ, ഓരോ പ്രത്യേക ബ്ലോക്കാണ്. യഥാർത്ഥ ബ്ലോക്കുകൾ പോലെ തന്നെ, വേഡ്പ്രസ്സ് ബ്ലോക്കുകളും ചേർക്കാനും ക്രമീകരിക്കാനും പുനഃക്രമീകരിക്കാനും കഴിയും. ഇത് ഉപയോക്താക്കളെ ഷോർട്ട്‌കോഡുകളോ ഇഷ്‌ടാനുസൃത HTML, PHP എന്നിവയോ ഇല്ലാതെ തന്നെ, ലളിതവും ആകർഷകവുമായ രീതിയിൽ മീഡിയാ ഉള്ളടക്കങ്ങളും സൈറ്റ് ലേഔട്ടുകളും നിർമ്മിക്കാൻ അനുവദിക്കുന്നു.

ഉപയോക്തൃ അനുഭവം കൂടുതൽ മികച്ചതാക്കാനും, മെച്ചപ്പെട്ട പുതിയ ബ്ലോക്കുകൾ നിർമ്മിക്കാനും, ഭാവിയിലെ പ്രവർത്തന ഘട്ടങ്ങൾക്കായി അടിത്തറയിടാനും ഞങ്ങൾ എപ്പോഴും കഠിനമായി പരിശ്രമിക്കുന്നു. വേഡ്പ്രസ്സിന്റെ ഓരോ റിലീസിലും ഗുട്ടൻബർഗ് പ്ലഗിനിൽ നിന്നുള്ള സ്ഥിരതയാർന്ന ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്, അതിനാൽ ഇവിടെ ചെയ്യുന്ന പ്രവർത്തനങ്ങളുടെ പ്രയോജനം ലഭിക്കുന്നതിന് താങ്കൾ ഈ പ്ലഗിൻ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല.

പൂര്‍വ പ്രവേശനം

താങ്കൾ ഏറ്റവും പുതിയ പരീക്ഷണാത്മക ഫീച്ചറുകൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്ന സാങ്കേതിക താല്പര്യമുള്ള വ്യക്തിയാണോ, വികസനത്തിലിരിക്കുന്ന ഫീച്ചറുകൾ കൈകാര്യം ചെയ്യാൻ മടിയില്ലാത്ത ആളാണോ? എങ്കിൽ, ബ്ലോക്ക്, ഫുൾ സൈറ്റ് എഡിറ്റിംഗ് എന്നിവയ്‌ക്കായുള്ള ഏറ്റവും പുതിയ ഗുട്ടൻബർഗ് ഫീച്ചറുകളിലേക്കും വരാനിരിക്കുന്ന മാറ്റങ്ങളിലേക്കും ഈ ബീറ്റാ പ്ലഗിൻ പ്രവേശനം നൽകുന്നു.

സംഭാവകരെ ആവശ്യമുണ്ട്

സാങ്കേതിക താല്പര്യമുള്ളവർക്കായി, ഗുട്ടൻബർഗ് പ്ലഗിൻ ഏറ്റവും പുതിയതും മികച്ചതുമായ ഫീച്ചറുകൾ നൽകുന്നു, അതിനാൽ നൂതന സവിശേഷതകൾ പരിശോധിക്കുന്നതിലും വികസിപ്പിക്കുന്നതിലും ബ്ലോക്കുകൾ പരീക്ഷിക്കുന്നതിലും ഞങ്ങളോടൊപ്പം ചേരാനും ഒരുപക്ഷേ സംഭാവനകൾ നൽകാൻ പ്രചോദനം ഉൾക്കൊള്ളാനും അല്ലെങ്കിൽ സ്വന്തമായി ബ്ലോക്കുകൾ നിർമ്മിക്കാനും താങ്കൾക്ക് സാധിക്കും.

കൂടുതൽ അറിയൂ

  • ഉപയോക്തൃ ഡോക്യുമെന്റേഷൻ: പോസ്റ്റുകളും പേജുകളും മറ്റും സൃഷ്ടിക്കുന്നതിന് ഒരു രചയിതാവെന്ന നിലയിൽ എഡിറ്റർ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള വിശദമായ നിർദ്ദേശങ്ങൾക്കായി വേഡ്പ്രസ്സ് എഡിറ്റർ ഡോക്യുമെന്റേഷൻ പരിശോധിക്കുക.

  • ഡെവലപ്പർ ഡോക്യുമെന്റേഷൻ: എഡിറ്റർ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട വിപുലമായ ട്യൂട്ടോറിയലുകൾ, ഡോക്യുമെന്റേഷൻ, API റഫറൻസുകൾ എന്നിവയ്‌ക്കായി ഡെവലപ്പർ ഡോക്യുമെന്റേഷൻ പരിശോധിക്കുക.

  • സംഭാവന ചെയ്യുന്നവർ: ഗുട്ടൻബർഗ് ഒരു ഓപ്പൺ സോഴ്സ് പ്രോജക്റ്റാണ്, കോഡിംഗ് മുതൽ ഡിസൈൻ വരെയും ഡോക്യുമെന്റേഷൻ മുതൽ ട്രിയേജ് വരെയുമുള്ള എല്ലാ സഹായങ്ങളെയും സ്വാഗതം ചെയ്യുന്നു. താങ്കൾക്ക് എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾക്ക് കോൺട്രിബ്യൂട്ടേഴ്സ് ഹാൻഡ്‌ബുക്ക് കാണുക.

ഗുട്ടൻബർഗ് പ്രോജക്റ്റിന്റെ ഡെവലപ്‌മെന്റ് ഹബ് https://github.com/wordpress/gutenberg എന്ന വിലാസത്തിൽ ലഭ്യമാണ്. പ്രോജക്റ്റുമായി ബന്ധപ്പെട്ട ചർച്ചകൾ മേക്ക് കോർ ബ്ലോഗിലും, പ്രതിവാര മീറ്റിംഗുകൾ ഉൾപ്പെടെ Slack-ലെ #core-editor ചാനലിലും നടക്കുന്നു. താങ്കൾക്ക് ഒരു Slack അക്കൗണ്ട് ഇല്ലെങ്കിൽ, ഇവിടെ സൈൻ അപ്പ് ചെയ്യാം.

FAQ

ഫീഡ്‌ബാക്ക് അയയ്ക്കാനോ ഒരു ബഗിന് സഹായം ലഭിക്കാനോ എനിക്ക് എങ്ങനെ കഴിയും?

ബഗുകൾ, നിർദ്ദേശങ്ങൾ അല്ലെങ്കിൽ മറ്റ് അഭിപ്രായങ്ങൾ അറിയിക്കാനുള്ള ഏറ്റവും മികച്ച സ്ഥലം ഗുട്ടൻബർഗ് GitHub ഇഷ്യൂസ് പേജ് ആണ്. ഒരു പുതിയ ഇഷ്യൂ സമർപ്പിക്കുന്നതിന് മുൻപായി, മറ്റാരെങ്കിലും ഇതേ അഭിപ്രായം അറിയിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ദയവായി നിലവിലുള്ള ഇഷ്യൂകൾ തിരയുക.

പ്ലഗിൻ ഫോറത്തിൽ ഇവിടെ റിപ്പോർട്ട് ചെയ്ത പ്രശ്നങ്ങൾ ഞങ്ങൾ ട്രയേജ് ചെയ്യുമ്പോൾ, ഫീഡ്‌ബാക്ക് GitHub-ൽ കേന്ദ്രീകരിച്ച് നിലനിർത്തുന്നതിലൂടെ നിങ്ങൾക്ക് വേഗത്തിലുള്ള പ്രതികരണം ലഭിക്കും (ഡ്യൂപ്ലിക്കേറ്റ് ശ്രമവും കുറയ്ക്കും).

സുരക്ഷാ ബഗുകൾ എവിടെ റിപ്പോർട്ട് ചെയ്യാം?

ഗുട്ടൻബർഗ് ടീമും വേഡ്പ്രസ്സ് കമ്മ്യൂണിറ്റിയും സുരക്ഷാ പിഴവുകളെ ഗൗരവമായി കാണുന്നു. നിങ്ങളുടെ കണ്ടെത്തലുകൾ ഉത്തരവാദിത്തത്തോടെ വെളിപ്പെടുത്താനുള്ള നിങ്ങളുടെ ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു, നിങ്ങളുടെ സംഭാവനകളെ അംഗീകരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും.

ഒരു സുരക്ഷാ പ്രശ്നം റിപ്പോർട്ട് ചെയ്യാൻ, ദയവായി WordPress HackerOne പ്രോഗ്രാം സന്ദർശിക്കുക.